പകുതി വില തട്ടിപ്പ് കേസിലെ പ്രതിയായ സായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ന് കേസ് പരിഗണിക്കും. ആനന്ദ് കുമാറിന് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകി.സാമ്പത്തിക തട്ടിപ്പ് അടക്കം ഉള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ഭയന്ന് ആനന്ദകുമാർ ഒളിവിൽ കഴിയുകയാണ്. എൻജിഒ കോൺഫഡറേഷന്റെ ചെയർമാൻ ആയിരുന്ന ആനന്ദകുമാർ പണം തട്ടിയെടുത്തു, വഞ്ചിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ആനന്ദകുമാറാണ് തട്ടിപ്പിന്റെ സൂത്രധാരനായ അനന്ദു കൃഷ്ണനെ പരിചയപ്പെടുത്തിയതെന്ന് മന്ത്രിമാർ ഉൾപ്പടെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *