കുന്ദമംഗലം : കേരളത്തിന്റെ പൊതുഭരണവുമായി ബന്ധപ്പെട്ട് യുവാക്കളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനായി മുസ്ലിം യൂത്ത് ലീഗ് ‘യൂത്ത് സ്‌കാന്‍’ കുന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം കുന്ദമംഗലം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി ഷംജിത്ത് നിര്‍വഹിച്ചു.
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജി. കെ ഉബൈദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ. സലീം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീറ ഷമീർ, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീബ പുൽകുന്നുമ്മൽ, ഷഹർബാനു,ആയിഷാബി ,അൻവർ വി ഇ , സാബിത്ത് കാരന്തൂർ,ഷമീർ മുറിയനാൽ തുടങ്ങിയവർ സംബന്ധിച്ചു. അൻഫാസ് കാരന്തൂർ സ്വാഗതവും നിഹാൽ പന്തീർപ്പാടം .നന്ദിയും പറഞ്ഞു.
