കമൽഹാസനെ നായകനാക്കിലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം ‘വിക്ര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും.ചിത്രത്തിൽ കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സിനിമയുടെ റിലീസ് പ്രമൊ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കും ‘വിക്രം’. നരേനും ചിത്രത്തിൽ പ്രധാന റോളിലുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ലോകേഷ് തന്നെയാണ്. അനിരുദ്ധാണ് സംഗീതം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്.
ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
