പ്രേക്ഷകർക്ക് കിടിലന്‍ ഓഫറുമായി ഒരുത്തീ ടീം.നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം ഒരുത്തീ മാര്‍ച്ച് 18ന് റിലീസിന് ഒരുങ്ങുകയാണ്.സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീം ഓഫർ‌ ചെയ്യുന്നത്.ആദ്യത്തെ മൂന്ന് ദിവസം മാത്രമാണ് ഈ ഓഫറുള്ളത്.നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്.എസ് സുരേഷ് ബാബുവാണ് ഒരുത്തീയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *