ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വിവാഹം ഇന്ന്. വൈകീട്ട് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹവേദിയിലെത്തി.

അംബാനി കുടുംബത്തില്‍നിന്നും ആകാശ് അംബാനി, ശ്ലോക അംബാനി തുടങ്ങിയവരും അതിഥികളുടെ നിരയിലുണ്ട്. ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ആലിയ-രൺബീർ വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട് . വിവാഹ ചടങ്ങിന്റെ ഒരു ഒരു ചിത്രം പോലും പുറത്താകാത്തിരിക്കാൻ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നവരുടെ ഫോണുകളിലെ ക്യാമറയില്‍ സ്റ്റിക്കറൊട്ടിക്കുന്ന സുരക്ഷാ ജീവനക്കാരുടെ . വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അമ്പത്തിൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിനായി എത്തിയിരിക്കുന്നത്.

ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. ഇന്നലെ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു. പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയെയും വിവാഹിതരാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *