വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് കലാപബാധിതമായ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ കൂടുതൽ സുരക്ഷാ വിന്യാസം. കലാപം ആസൂത്രിതമെന്നും എസ്ഡിപിഐയ്ക്ക് ഇതിൽ പ്രധാനപങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കലാപബാധിത മേഖലകളിൽ നിന്ന് ആളുകൾ കൂട്ടമായി ഒഴിഞ്ഞുപോകുകയാണ്. പ്രദേശത്ത് ഇന്റർ നെറ്റ് നിരോധനം തുടരുകയാണ്.മുസ്ലീങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ആണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ പ്രചരണം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കലാപത്തിൽ കൊല്ലപ്പെട്ട ഇജാസ് അഹമ്മദിന്റെ കുടുംബാംഗങ്ങൾ പ്രദേശത്ത് എസ്ഡിപിഐ പ്രകോപനപരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

വഖഫ് നിയമം ഉപയോഗിച്ച് എസ്ഡിപിഐ അംഗങ്ങൾ മേഖലയിലെ യുവാക്കളെ പ്രകോപിപ്പിച്ച് വീടുതോറും പ്രചാരണം നടത്തുന്നുണ്ടെന്നാണ് പോലീസ് അന്വേഷണത്തിയത്. ഒരുകാലത്ത് നിരോധിത സിമി ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു മുർഷിദാബാദ്. സിമി വിട്ട് നിരവധി പേർ പി‌എഫ്‌ഐയിൽ ചേർന്നുവെന്നും ഇപ്പോൾ എസ്‌ഡി‌പി‌ഐയുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വഖഫ് നിയമത്തിനെതിരായ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി മാറുകയായിരുന്നു. വെള്ളിയാഴ്ച വിശ്വാസികൾ ഒന്നിക്കുന്ന ഘട്ടത്തിൽ ഈ അവസരം മുതലെടുത്ത് എസ്ഡിപിഐയുടെ നേതൃത്വത്തിൽ ആസൂത്രിതമായി സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *