കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ക്രീം ബിസ്‌കറ്റിനിനൊപ്പം ഒളിച്ചുകടത്താന്‍ ശ്രമിച്ച എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. 40 കോടിയോളം വില വരുന്ന മയക്കുമരുന്നുമായി മൂന്ന് സ്ത്രീകളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.45ന് തായ്‌ലാന്‍ഡില്‍ നിന്നും എത്തിയ എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് ലഹരിശേഖരം പിടികൂടിയത്.

ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീന്‍(40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍(40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍(39) എന്നിവരെ എയര്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

34 കിലോ ഹൈബ്രിഡ് കഞ്ചാവിനൊപ്പം തായ്‌ലാന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍ നിന്നും പിടികൂടിയത്.

കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന. ഇവര്‍ മലേഷ്യ വഴിയാണ് തായ്‌ലാന്‍ഡില്‍ നിന്നും ഇന്ത്യയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *