കിരണ്‍ രാജ് സംവിധാനം ചെയ്ത് കന്നഡ താരം രക്ഷിത് ഷെട്ടി കേന്ദ്ര കഥാപാത്രമായ ‘777 ചാര്‍ളി’ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ചിത്രം കണ്ടതിന് ശേഷം സഹിക്കാനാകാതെ കരയുന്ന മന്ത്രിയുടെ ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ഓര്‍മകളാണ് മുഖ്യമന്ത്രിയെ കരയിപ്പിച്ചത്. കഴിഞ്ഞ വര്ഷം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ സ്‌നൂബി വിടവാങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണീര്‍ തുടച്ചശേഷം ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു.

നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്‌നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്‌നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.

സ്‌നൂബിയും മന്ത്രിയും തമ്മില്‍ വലിയ ആത്മബന്ധമുണ്ടായിരുന്നു. നായയുടെ ശവസംസ്‌കാര ചടങ്ങില്‍ അദ്ദേഹം വിതുമ്പുന്ന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *