നായര്‍കുഴി ഗവ.ഹൈസ്‌കൂളില്‍ ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പേവിഷബാധയ്‌ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത എ റഹ്‌മാന്‍ ക്ലാസ്സെടുത്തു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ. നായര്‍, അധ്യാപകരായ സന്തോഷ് കുമാര്‍ വി.കെ.,അനീഷ് ബാബു സി.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നവ്യ എന്‍.കെ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും , സ്‌കുളുകളില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അസംബ്‌ളികളില്‍ വെച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലാസ്സുകള്‍ എടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, എം.എല്‍എസ്.പി നഴ്‌സുമാര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *