തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. സൗകര്യപ്രദമായ സ്ഥലം അറിയിച്ചാല്‍ മൊഴിയെടുക്കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ വാട്‌സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാര്‍ ഉണ്ടായിരുന്നുവെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അനുമോന്‍ ശബ്ദ സന്ദേശമിട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ അംഗമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ബാര്‍ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം ബി രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അര്‍ജുന്‍ രാധാകൃഷ്ണനെ ചോദ്യം ചോയ്തത്.