*ജില്ലാ വികസന സമിതി യോഗം 29 ന്*ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസത്തെ യോഗം 29ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. *അതിഥി അധ്യാപക നിയമനം*തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ കോമേഴ്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്ന ഷോര്‍ട് ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമാകണം. പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂണ്‍ 21 ന് വൈകീട്ട് നാലിനകം കോളേജില്‍ ലഭിക്കണം. ഫോണ്‍: 0490-2346027.*റാങ്ക് പട്ടിക റദ്ദാക്കി*കോഴിക്കോട് ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നം: 245/2020) തസ്തികയുടെ റാങ്ക് പട്ടിക ഒരു വര്‍ഷക്കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.*ഭരണസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി*ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 28, 29 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. ജൂണ്‍ 26 ന് വൈകീട്ട് അഞ്ചിനകം 9048376405 നമ്പറിൽ വിളിച്ചോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.*കൊയിലാണ്ടി ഗവ. ഐടിഐ: ജൂണ്‍ 29 വരെ അപേക്ഷ നൽകാം* കൊയിലാണ്ടി ഗവ. ഐടിഐ അഡ്മിഷന്‍ (2024) ഏകവല്‍സര, ദ്വിവത്സര ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ജൂണ്‍ 29 വരെ നൽകാമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. അപേക്ഷ നൽകിയവര്‍ ഒറിജിനല്‍ സര്‍ട്ടിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഐ ടി ഐ കളില്‍ പോയി വെരിഫിക്കേഷന്‍ നടത്തണം. അപേക്ഷ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും ഓണ്‍ലൈന്‍ ആയി നൽകാം. പ്രോസ്‌പെക്ട്‌സും മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0496-2631129. *ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ*കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ/യുജിസി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റി എന്നിവയില്‍ എന്‍ജിനീയറിങ് ടെക്‌നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഥവാ എഐസിടിഇ/യുജിസി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി/ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അഥവാ എഐസിടിഇ/യുജിസി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി/ അല്ലെങ്കില്‍ നീലിറ്റ് എ ലെവല്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അഥവാഎഐസിടിഇ / അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡിജിടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) രണ്ട് വര്‍ഷത്തെ പരിചയവും അഥവാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പരിചയവും.എന്‍സിഐസി സര്‍ട്ടിഫിക്കറ്റ് അഭികാമ്യം.യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പൽ മുമ്പാകെഎത്തണം. ഫോണ്‍: നം.0496-2631129.*മീഡിയ അക്കാദമി പിജി ഡിപ്ലോമ: അവസാന തീയതി ഇന്ന്* കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന് (ജൂണ്‍ 15). വിവരങ്ങള്‍ക്ക് www.keralamediaacademy.org സന്ദര്‍ശിക്കുക. ഫോണ്‍: 0484-2422275.*ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി* വ്യവസായ വകുപ്പില്‍ നിന്നും മാര്‍ജിന്‍ മണി വായ്പ കൈപ്പറ്റി കുടിശ്ശിക വരുത്തിയ ചെറുകിട വ്യവസായ യൂണിറ്റുകളുടെ കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 10 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. കാറ്റഗറി ഒന്ന് പ്രകാരം സംരംഭകന്‍ മരണപ്പെടുകയും സംരംഭം പ്രവര്‍ത്തനരഹിതമായിരിക്കുന്നതും ആസ്തികള്‍ ഒന്നും നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക പൂര്‍ണ്ണമായും എഴുതിത്തള്ളും. കാറ്റഗറി രണ്ട് പ്രകാരം പിഴപ്പലിശ പൂര്‍ണ്ണമായി ഒഴിവാക്കി, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം, വായ്പ ലഭിച്ച തീയ്യതി മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയ്യതിവരെ 6 ശതമാനം നിരക്കില്‍ പലിശ കണക്കാക്കുന്നതിൽ പലിശയുടെ 50 ശതമാനം തുക ഇളവു ചെയ്തും നല്‍കും. മുതല്‍ തുകയേക്കാള്‍ പലിശ തുക അധികരിക്കുന്ന പക്ഷം മുതല്‍ തുകയ്ക്ക് തുല്യമായി പലിശ തുക നിജപ്പെടുത്തുകയും തിരിച്ചടക്കാന്‍ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്ന് നേരത്തെ അടച്ച പലിശയും പിഴപ്പലിശയും കുറവ് ചെയ്തും നല്‍കും. ബന്ധപ്പെടേണ്ട നമ്പര്‍:കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം: 0495-2766563, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ്: 9961511542, വടകര താലൂക്ക് വ്യവസായ ഓഫീസ്: 8129213258, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ്: 9846923064.*പാരാവെറ്റ് തസ്തിക അഭിമുഖം 18 ന്* മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കിവരുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം.അപേക്ഷിക്കുന്നവര്‍ വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക്/ ഡയറി/പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസ്സായവരും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാര്‍മസി/നഴ്സിംഗ് സ്റ്റൈപ്പന്ററി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം. ഇവരുടെ അഭാവത്തില്‍ വിഎച്ച്എസ്സി ലൈവ്സ്റ്റോക്ക്/ ഡയറി/പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസ്സായവരും അല്ലെങ്കില്‍ വിഎച്ച്എസ്സി നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് അടിസ്ഥാനമായി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്റര്‍പ്രണര്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സ് പാസ്സായിട്ടുള്ളവരും ആയിരിക്കണം. എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയ യോഗ്യതയാണ്. ജൂണ്‍ 18 ന് രാവിലെ 11 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ രേഖകളുടെ ഒറിജിനലും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 0495-2768075.*അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍*വടകര കുടുംബ കോടതിയിലേക്ക് 750 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി / സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷകള്‍ ജൂണ്‍ 20 ന് വൈകീട്ട് മൂന്നു മണിക്കകം വടകര കുടുംബ കോടതി ഓഫീസില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ശരിപകര്‍പ്പുകളും ഫോണ്‍ നമ്പറും ഇ-മെയിലും ഉണ്ടായിരിക്കണം. *പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്*ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജൂണ്‍ മാസത്തെ സിറ്റിംഗ് 25, 26 തീയതികളില്‍ രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍.*മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക് : മക്കളുടെ മെഡിക്കല്‍ എന്‍ട്രന്‍സ് , സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു* ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് , സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്കാണ് അപേക്ഷിക്കാനുള്ള അര്‍ഹത.മെഡിക്കല്‍ എന്‍ട്രന്‍സിന് ഒരു വര്‍ഷത്തെ കോച്ചിംഗിനുള്ള ധനസഹായമാണ് സര്‍ക്കാര്‍ നല്‍കുക. ഹയര്‍ സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് ,കെമിസ്ട്രി, ബിയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലൊളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം പ്ലാമൂട്ടിലുള്ള സിവില്‍ സര്‍വീസ് അക്കാദമി എന്ന സ്ഥാപനം മുഖേനയൊണ് പരിശീലനം . അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുക്കുക. അപേക്ഷകര്‍ താമസിച്ച് പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം ലഭിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് ,കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ് .ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂണ്‍ 24 ന് മുമ്പായി ജില്ലാഫിഷറീസ് ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ് .*സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം : സെലക്ഷന്‍ ട്രയല്‍സ് 25 ന്* സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ഹോസ്റ്റലുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ പി.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതത് കായികയിനങ്ങളില്‍ ദേശീയ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി സെലക്ഷന്‍ നടത്തുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 25 ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 25 രാവിലെ 8 ന് ആധാര്‍കാര്‍ഡ്, രണ്ട് പാസ്സ്പോര്‍ട്ട്‌ ൈസസ്സ് ഫേട്ടോ, സ്പോര്‍ട്സ് മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, തായ്ക്വോണ്ടാ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്സിങ്, െസെക്ലിംഗ്, ഫെന്‍സിങ്, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ,കനോയിങ്&കയാക്കിങ്, ഖോ-ഖോ, നെറ്റ്ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റോവിങ്, സോഫ്റ്റ്ബോള്‍ എനീ കായിക ഇനങ്ങളിലായിരിക്കും സെലക്ഷന്‍ നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ജൂണ്‍ 20 ന് മുന്‍പായി keralasportscouncil@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്0471-2330167, 2331546*എസ് സി , എസ് ടി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം* ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി,പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം നൽകുന്നു. ആലുവ സബ് ജയില്‍ റോഡിലെ സർക്കാർ പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.എസ് എസ് എല്‍ സി, പ്ലസ്ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധപരീക്ഷകള്‍ക്ക് പരിശീലനം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി / ഒഇസി വിഭാഗക്കാര്‍ക്ക് 30 ശതമാനം സീറ്റ് മാറ്റിവയ്ക്കും. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂണ്‍ 26 ന് മുൻപ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *