കോഴിക്കോട്: കുറ്റ്യാടിയില്‍ മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ് രിയെയാണ് പ്രതി ചേര്‍ത്തത്.
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അജ്നാസും ഭാര്യ മിസ്‌രിയും മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇരയാക്കപ്പെട്ട കുട്ടി മീഡപറഞ്ഞു. അജ്നാസും ഭാര്യ മിസ്‌രിയും ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഇന്നലെയാണ് മിസ്‌രിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് കേസ്.കഴിഞ്ഞ ആഴ്ചയാണ് അജ്നാസ് പൊലീസ് പിടിയിലാകുന്നത്. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്.