പുരാവസ്തു തട്ടിപ്പ്, പോക്‌സോ കേസുകളില്‍ ജയിലിലായ മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല. കേസില്‍ ഉടന്‍ വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ജാമ്യഹര്‍ജികള്‍ തള്ളിയുള്ള ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെ രണ്ട് പീഡനക്കേസുകളാണ് മോന്‍സന്‍ മാവുങ്കലിന്റെ പേരിലുള്ളത്. കേസിന്റെ കുറ്റപത്രം അടുത്തിടെ സമര്‍പ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ 2021 സെപ്റ്റംബര്‍ 25 ന് മോന്‍സന്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസുകള്‍ പുറത്തുവന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *