ബോളിവുഡ് താരം കങ്കണ റണാവത്ത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം എമര്‍ജന്‍സിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ ടീസറും പുറത്തിറക്കിയിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ടീസറില്‍ പറയുന്നു.ഇന്ദിര ഗാന്ധിയുടെ മേക്കോവറിൽ ഒരു കണ്ണടയും കയ്യിൽ പിടിച്ചിരിക്കുന്ന കങ്കണയാണ് പോസ്റ്ററിലുള്ളത്.കങ്കണയും പോസ്റ്റർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ലോക ചരിത്രത്തിലെ ഏറ്റവും ശക്തയും വിവാദപരവുമായ സ്ത്രീകളിൽ ഒരാളെ അവതരിപ്പിക്കുന്നു’ എന്ന കങ്കണ പോസ്റ്ററിന് താഴെ കുറിച്ചിരിക്കുന്നത്.
കങ്കണയാണ് സിനിമയുടെ സംവിധാനവും നിർവഹിക്കുന്നത്. ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ തൊപ്പി അണിയുന്നത്. 2019 ൽ റാണി ലക്ഷ്മി ഭായിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ‘മണികർണിക’യാണ് കങ്കണ മുൻപ് സംവിധാനം ചെയ്ത ചിത്രം.

റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡേവിഡ് മാലിനോവ്‌സ്‌കിയാണ് എമര്‍ജന്‍സിയില്‍ കങ്കണയെ ഇന്ദിര ഗാന്ധിയാക്കിയിരിക്കുന്നത്. ‘ദ ഡാര്‍ക്കസ്റ്റ് അവര്‍’ എന്ന ചിത്രത്തിനാണ് ഡേവിഡ് മാലിനോവ്‌സ്‌കിക്ക് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ഹെയര്‍ സ്റ്റൈലിംഗിനും ഉള്ള ഓസ്‌കാര്‍ ലഭിച്ചത്.

2023ലായിരിക്കും എമര്‍ജന്‍സി റിലീസ് ചെയ്യുക. 1975ല്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം

Leave a Reply

Your email address will not be published. Required fields are marked *