നയൻ‌താര – വിഘ്‌നേഷ് ശിവൻ വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി.വിവാഹചിത്രങ്ങള്‍ വിഘ്നേഷ് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തിന് തൊട്ടുപിന്നാലെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.ജൂൺ 9നായിരുന്നു നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. റിപ്പോർട്ടുകൾ പ്രകാരം വിവാഹ ചെലവ് മുഴുവനും വഹിച്ചത് നെറ്റ്ഫ്ലിക്‌സാണ്. താമസവും, ഭക്ഷണവും ഉൾപ്പെടെ വിവാഹത്തിനായി ഒരു ചില്ല് കൊട്ടാരവും നെറ്റ്ഫ്ലിക്സ് ഒരുക്കിയിരുന്നു. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് വിവാഹത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്.

മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ജൂണ്‍ 9ന് നടന്ന സ്വപ്നസമാനമായ ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, ജ്യോതിക, കാര്‍ത്തി, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹചടങ്ങുകള്‍ സംവിധാനം ചെയ്തതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും നയന്‍താരക്കു വേണ്ടി സ്പെഷ്യല്‍ വീഡിയോ ചെയ്യുമെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ട്.മണിരത്‌നം, ഷാരൂഖ് ഖാൻ, രജനികാന്ത്, എ ആർ റഹ്മാൻ, ജ്യോതിക, സൂര്യ, വിജയ് സേതുപതി, അനിരുദ്ധ്, അറ്റ്ലീ തുടങ്ങിയവരുടെ ഒപ്പമുള്ള ചിത്രങ്ങളാണ് വിഘ്‌നേഷ് ശിവൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്‌നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്വിവാഹ ചിത്രങ്ങൾ ഷെയർ ചെയ്യാനുള്ള കാലതാമസം ശരിയാവില്ല. അത് തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ താൽപര്യം കുറയ്ക്കുമെന്നാണ് വിഘ്‌നേഷ് ശിവൻ പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘കാതുവാക്കുള്ള രണ്ട് കാതലാണ്’ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത അവസാന ചിത്രം. വിജയ് സേതുപതിക്കും, സമന്തക്കുമൊപ്പം നയൻതാരയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവനും നയൻതാരയും ആദ്യമായി ഒന്നിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *