മലയാളത്തിന്റെ ആരാധകർ എന്നും നെഞ്ചിലേറ്റിയ താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.
പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

അടുത്തിടെ പേളി രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പേളിയുടെ ശരീപ പ്രകൃതവും മുഖഭാവവുമൊക്കെയാണ് താരം ഗര്‍ഭിണിയാണോ എന്ന സംശയത്തിലേക്ക് ആരാധകരെ എത്തിച്ചത്. ഇപ്പോഴിതാ ഇത് തുറന്നുസമ്മതിച്ചിരിക്കുകയാണ് താരം.

താന്‍ ഗര്‍ഭിണിയാണെന്നും ഇപ്പോള്‍ മൂന്നുമാസമായെന്നും പേളി യൂട്യൂബ് വീഡിയോയിലൂടെ പറയുന്നു. ആദ്യത്തെ മൂന്നുമാസം നന്നായി ശ്രദ്ധിക്കേണ്ട സമയമാണെന്നും അതിനാലാണ് തനിക്ക് വീഡിയോ ഒന്നും ഇടാന്‍ കഴിയാതിരുന്നതെന്നും ഇനി വീഡിയോകള്‍ ചെയ്യാമെന്നും പേളി പറയുന്നു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *