മാമാങ്കം എന്ന പീരിഡ് ഡ്രാമക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി.നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മാമാങ്കം.

സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ മമ്മൂട്ടിയുമായി നടത്തി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രവുമായിരുന്നു മാമാങ്കം. എം. പദ്മകുമാറായിരുന്നു സംവിധാനം.അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ അഭിനന്ദിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എത്തിയപ്പോള്‍ വേണു കുന്നപ്പിള്ളി മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. കാവ്യാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *