കുന്ദമംഗലം ബ്‌റൈറ്റ് ആന്‍ഡ് നിവേദിത പി എസ് സി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 75 ആം സ്വാതന്ത്ര്യ ദിനചാരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.

ബ്‌റൈറ്റ് ആന്‍ഡ് നിവേദിത മാനേജിങ് ഡയറക്ടര്‍ പൂറ്റാട്ട് രമേശന്‍ സ്വാഗതം പറഞ്ഞു. ശ്രീമതി രേഷ്മ അധ്യക്ഷത വഹിച്ചു. ബാബു മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, പീതംബരന്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, റാഷിബ, ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ബ്‌റൈറ്റ് ആന്‍ഡ് നിവേദിത പി എസ് സി കോച്ചിംഗ് സെന്ററില്‍ നിന്ന് പഠിച്ച ലിസ്റ്റില്‍ ഇടം നേടിയവരെ ആദരിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തിന് ഫിറോസ് പെരിങ്ങളം നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ധനീഷ് ലാല്‍ നിര്‍വഹിച്ചു.
