കുന്ദമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിരിയാണി ചാലഞ്ചിലൂടെ 16,000 രൂപ സമാഹരിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കുന്ദമംഗലം എ.യു.പി സ്‌കൂളിലെ ഏഴ് സി ക്ലാസില്‍ പഠിക്കുന്ന 38 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് അധ്യാപകരുടെ നേതൃത്വത്തില്‍ വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ബിരിയാണി ചാലഞ്ച് നടത്തി തുക സ്വരൂപിച്ചത്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക ക്ലാസ് ലീഡര്‍ പി ആദിഷില്‍ നിന്ന് പി.ടി.എ റഹീം എംഎല്‍എ ഏറ്റുവാങ്ങി.
ഇരട്ടക്കുട്ടികളായ ആത്മിക, അവന്തിക എന്നിവര്‍ ജന്മദിനാഘോഷത്തിന് കരുതിയ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് എംഎല്‍എയെ ഏല്‍പ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, ഹെഡ്മിസ്ട്രസ് കെ ശ്രീജ, ക്ലാസ് ടീച്ചര്‍ എന്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *