കൊച്ചി: ഗാര്‍ഹിക പീഡനക്കേസില്‍ യുവാവ് അറസ്റ്റില്‍. ഭാര്യയേയും, പ്രായപൂര്‍ത്തിയാകാത്ത മക്കളേയും ഉപദ്രവിച്ച കേസില്‍ മുളവൂര്‍ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കും, മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ സാധിക്കാത്തതും, പ്രതിക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ താത്പര്യമുള്ളതുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു.

ആക്രമണത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ താമരശ്ശേരിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *