കോഴിക്കോട്: ഉള്ളിയേരിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ഗര്‍ഭിണിയായ യുവതിയുടെ നില ഗുരുതരമായിട്ടും ഡോക്ടര്‍മാര്‍ സിസേറിയന്‍ വൈകിപ്പിച്ചെന്ന് മരിച്ച അശ്വതിയുടെ ഭര്‍ത്താവ് വിവേക് ആരോപിച്ചു.

ഉള്ളിയേരി എംഎംസി ആശുപത്രിക്കെതിരെയാണു കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കുടുംബം സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ തയാറായില്ല. ശസ്ത്രക്രിയയ്ക്കു ശേഷവും അമ്മയുടെ നില ഗുരുതരമാണെന്ന വിവരം ബന്ധുക്കളില്‍നിന്ന് മറച്ചുവച്ചെന്നും വിവേക് ആരോപിച്ചു.

യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാനുള്ള തീരുമാനം ബന്ധുക്കളെ അറിയിക്കുന്നതിന് മുന്‍പേ ആംബുലന്‍സ് എത്തിയിരുന്നതായും ആരോപണമുണ്ട്.

ഇന്നലെ വൈകീട്ടാണ് ബാലുശ്ശേരി എകരൂല്‍ സ്വദേശിയും നവജാതശിശുവും പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *