കോഴിക്കോട്: അത്തോളിയിലെ കോളിയോട്ട് താഴെ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചിലരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സ്വകാര്യബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *