തൃശൂർ: ഫ്രൂട്ട്‌സ് കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂർ അഞ്ചേരിയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ നാല് പേർക്ക് വെട്ടേറ്റു.

സുദീഷ്, വിമൽ, കിരൺ, വിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. വെട്ടേറ്റവരെ തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വാക്ക് തർക്കമാണ് വലിയ സംഘർഷത്തിലേക്ക് വഴിമാറിയതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *