ചലച്ചിത്ര പിന്നണിഗാന രംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ​ഗാന​ഗന്ധർവ്വൻ കെജെ യേശുദാസിന് ആശംസകളുമായി നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ നടി മഞ്ജുവാര്യർ പ്രിയ ഗായകനെ കുറിച്ച്
പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നുവെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജുവാര്യരുടെ വാക്കുകൾ

‘പാടുന്നത് യേശുദാസ്..’ എന്ന് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് 60 വർഷം തികയുന്നു. ദാസേട്ടൻ നമ്മുടെയെല്ലാം കാതിൽ എവിടെയോ ഒളിച്ചിരിക്കുന്ന പാട്ടുപെട്ടിയാണ്. ഒരുമാത്രയിൽ അത് പാടിത്തുടങ്ങും. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു. എത്രയോ മനുഷ്യർ ദാസേട്ടൻ എന്ന വെൺമേഘത്തിനാപ്പം ആകാശങ്ങൾ താണ്ടുന്നു. പ്രിയ ഗായകാ… ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക. കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ആദ്യഗാനത്തിൻ്റെ അറുപതാം പിറന്നാൾ ദിനത്തിൽ, ദാസേട്ടന് എല്ലാ ആയുരാരോഗ്യസൗഖ്യവുമുണ്ടാകാൻ പ്രാർഥിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *