ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ യാദവ് (32) അന്തരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രാക്ടര്‍ ഇടിക്കുകയായിരുന്നു.കോലാപൂർ നഗരത്തിൽ നിന്ന് 20 കിലോമീറ്ററും പൂനെ നഗരത്തിൽ നിന്ന് 230 കിലോമീറ്ററും അകലെയുള്ള സാംഗ്ലി-കോലാപൂർ റോഡിലെ ഹലോണ്ടി ഗ്രാമത്തിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. മറാത്തിയിലെ ജനപ്രിയ ടെലിവിഷൻ പരിപാടികളായ തുഝ്യത് ജീവ് രം​ഗ്ലാ, ദഖാഞ്ചാ രാജ ജ്യോതിബാ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് കല്യാണി. അടുത്തിടെ ഹലോന്ദിയില്‍ കല്യാണി ഒരു റസ്റ്റോറന്‍റ് തുടങ്ങിയിരുന്നു. റസ്റ്റോറന്‍റ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ട്രാക്ടർ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് കോലാപുർ പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *