ചെന്നൈയിൽ വീണ്ടും മുതല റോഡിൽ ഇറങ്ങി. ആളപ്പാക്കത്താണ് നാട്ടുകാരൻ ആറടി നീളമുള്ള മുതലയെ റോഡരികിൽ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. ജീവനക്കാരെത്തി മുതലയെ വലയ്ക്കുള്ളിലാക്കി. നേരത്തെ ചെന്നൈയിൽ കനത്ത മഴ പെയ്ത ഡിസംബർ നാലിനു പുലർച്ചെയും മുതലയെ റോഡിൽ കണ്ടിരുന്നു.ബുധനാഴ്ച ആളപ്പാക്കത്ത് എയര്‍പോര്‍ട്ടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നായിരുന്നു മുതലയെ കണ്ടത്. നേരത്തെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയില്‍ റോഡില്‍ മുതലയെ കണ്ട ചിലര്‍ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പെരുങ്കുളത്തൂരിലാണ് അന്ന് നാട്ടുകാര്‍ മുതലയെ കണ്ടെത്. ഇവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ഇന്നലെ മുതലയെ കണ്ട ആളപ്പാക്കം.വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ ആന്റ് റെസ്ക്യൂ ജീവനക്കാരും സ്ഥലത്തെത്തി വല ഉപയോഗിച്ച് മുതലയെ പിടിച്ചു. ഏറെ നേരം പണിപ്പെട്ടാണ് മുതലയെ കീഴ്പ്പെടുത്തി കൊണ്ടുപോകാന്‍ കഴിഞ്ഞത്. ഗുയിണ്ടി നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോയ മുതലയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. അതസമയം നാലാം തീയ്യതി റോഡിന് സമീപം കണ്ട മുതല തന്നെയാണോ ഇന്നലെ പിടിയിലായതെന്ന കാര്യത്തിലും ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
