കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് സൂചന ലഭിച്ചതായി പൊലീസ്. മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടല്ല. ഇയാൾ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. എൻഐഒ കെട്ടിടത്തിന്റെ ഗേറ്റിൽ കൊരുത്ത നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *