സുഹൃത്തും നടിയുമായ മഞ്ജുവാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഭാവന.

”നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്,” എന്ന ഏര്‍ണസ്റ്റ് ഹെമിംവേയുടെ വാക്കുകള്‍ കുറിച്ചു കൊണ്ടാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.സോഷ്യല്‍മീഡിയയില്‍ സജീവമായ ഭാവന പങ്കുവെക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. വലിയൊരു സുഹൃദ് വലയം കൂടയുള്ളതാരം അവര്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.മഞ്ജു സിനിമയില്‍നിന്ന് ഇടവേളയെടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് കടന്നുവരുന്നത്. ദീര്‍ഘകാലങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
ഭജരംഗി 2വാണ് അവസാനമായി റിലീസ് ചെയ്ത ഭാവനയുടെ സിനിമ.
അടുത്തിടെ മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണവും ഭാവന വ്യക്തമാക്കിയിരുന്നു.

‘എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.’- എന്നാണ് ഭാവന പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *