സിനിമാ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തി നടന്‍ ഷാരൂഖ് ഖാന്‍. തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ ഇതിന് 35 വര്‍ഷം കൂടിയെടുക്കുമെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്. ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന സിനിമയുടെ ഭാഗമകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ലോകവും ഈ വേദിയിലുള്ളവരും എന്നോട് ചോദിക്കരുത് എന്തുകൊണ്ടാണ് അത്തരമൊരു സിനിമ ചെയ്യാത്തതെന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതായിരിക്കണം, അതാണ് എന്റെ സ്വപ്നം എന്നാണ് ഷാരൂഖ് പറഞ്ഞത്. ജെയിംസ് ബോണ്ടായി അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ദുബായില്‍ നടന്ന 2024 വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഷാരൂഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *