
ഇംഫാലിലെ രാജ്ഭവൻ, സെക്രട്ടേറിയറ്ര് എന്നിവയ്‌ക്ക് അടക്കമാണ് സുരക്ഷ കൂട്ടിയത്.സുരക്ഷാ സാഹചര്യം ഗവർണർ അജയ് കുമാർ ഭല്ല വിലയിരുത്തി. ഇന്നലെ ഇംഫാൽ വെസ്റ്ര്, ഇംഫാൽ ഈസ്റ്റ്, തൗബൽ എന്നിവിടങ്ങളിലായി സുരക്ഷാസേന നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ പിടികൂടി. നിരോധിത സംഘടനകളിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ആയുധശേഖരവും കണ്ടെത്തി. ഇതിനിടെ, കാങ്‌പോക്പി ജില്ലയിലെ ഫുട്ബാൾ മത്സരത്തിനിടെ എ.കെ 47 ഉൾപ്പെടെ തോക്കുകളുമായി റോന്തുചുറ്റിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.