കൊച്ചി / ദുബായ് : വടക്കാ‍ഞ്ചേരി ലൈഫ് മിഷൻ കമ്മിഷൻ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസുകളിൽ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടുമെന്ന് റിപ്പോർട്ട്.

ഈ മാസം ഒന്നിനും 8നും കേസുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ ഇഡി നോട്ടിസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. മൂന്നാം തവണ വീണ്ടും നോട്ടിസ് നൽകുന്നതിനു മുന്നോടിയായാണ് നിയമോപദേശം തേടിയത്.

യൂസഫലിയുടെ മൊഴികൾ കേസന്വേഷണത്തിന് ഏറെ നിർണായകമാണെന്നാണ് ഇഡിയുടെ നിലപാട്. എന്നാൽ മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇതെക്കുറിച്ചുള്ള കുത്തിത്തിരിപ്പുകളെ ഭയമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ന്വേഷണങ്ങളിൽ സഹകരിക്കുന്നതിൽ ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൊഴി ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *