
കോഴിക്കോട്: യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിക്കുന്നതിന് കൂട്ടായ ഇടപെടൽ ഉണ്ടാകണമെന്ന് തനിമകലാസാഹിത്യവേദി കോഴിക്കോട് ജില്ല സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ലഹരിക്കെതിരെ കലാ-സാംസ്കാരിക പ്രവർത്തകരെയും ലഹരി വിരുദധ പ്രവർത്തകർ , വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിരോധ സാഹാഹ്നങ്ങളും കലാവിഷ്കാരങ്ങളും നടത്തുവാനും തീരുമാനിച്ചു.ജില്ലാ പ്രസിഡൻറ് സി.എ. കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ കുറ്റിക്കാട്ടൂർ, ബാബു സൽമാൻ, ബക്കർ വെള്ളിപറമ്പ്, സലാം കരുവമ്പൊയിൽ തുടങ്ങിയവർസംസാരിച്ചു.ജനറൽ സെക്രട്ടറി അശ്റഫ് വാവാട് സ്വാഗതവും എഫ്. എംഅബ്ദുല്ല നന്ദിയും പറഞ്ഞു.