ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു കോമഡി ഫീല്‍ ഗുഡ് വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ഏപ്രിൽ 28 നാണ് ചിത്രം റിലീസ് ആകുന്നത്. വിടപറഞ്ഞ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ‘പാച്ചുവും അത്ഭുതവിളക്കും. ഏറെ നാളായി സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു അഖില്‍. ഫഹദ് സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശനി’ലും അഖില്‍ സഹസംവിധായകനായിരുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധനാണ്. സംഗീതം കൈകാര്യം ചെയ്യുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് .
. മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *