ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹീം തുടരും. പത്ത് മലയാളികളാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊല്‍ക്കത്തയില്‍ നടന്ന ഡി വൈ എഫ് ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. അതിന് മുമ്പ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തി കൂടിയാണ് റഹീം.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു. ഹിമാഗ്നരാജ് ഭട്ടാചാര്യയാണ് ജനറല്‍ സെക്രട്ടറി. വികെ സനോജ്, ജെയ്ക്ക് സി തോമസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി. വി വസീഫ് വൈസ് പ്രസിഡന്റായി. ചിന്ത ജെറോം, ഷിജുഖാന്, ഗ്രീഷ്മ അജയ്ഘോഷ് തുടങ്ങിയവരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എസ് എഫ് ഐയില്‍ നിന്ന് വി പി സാനു, മയൂഖ് ബിശ്വാസ് എന്നിവരെയും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
