മമ്മൂട്ടിയുടെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. നടന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള വീഡിയോയാണ് വൈറലാകുന്നത്. സോഷ്യമീഡിയയിൽ വൈറലായ വീഡിയോ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. നിരവധി കമന്റുകൾ ഇതിനോടകം വന്നു കഴിഞ്ഞു.
ഒരു സിനിമയുടെ പൂജ ചടങ്ങിലാണ് മമ്മൂക്ക സ്റ്റൈലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. പ്രിന്റ് ഷർട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ചുള്ള നടന്റെ ലുക്ക് വൈലായിട്ടുണ്ട്. മമ്മൂക്ക ഇത് എന്ത് ഭാവിച്ചാണെന്നാണ് പുതിയ ലുക്ക് കണ്ട് ആരാധകർ ചോദിക്കുന്നത്. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്നും കമന്റുകൾ വരുന്നുണ്ട്. കൂടാതെ ഭീഷ്മപർവ്വത്തിലെ മൈക്കിളപ്പയും ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം നടൻ റഹ്മാനും പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു
