വെള്ളനൂർ ചെട്ടിക്കടവ് റോഡിൻറെ നിർമ്മാണ പ്രവർത്തനം മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് നാട്ടുകാർ ഏറെ ദുരിതത്തിലാണ്.കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ തന്നെ റോഡ് വലിയ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.2023 നവംബർ മാസം റോഡ് പ്രവർത്തി ആരംഭിച്ചെങ്കിലും ഇത് വരെ ആയി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.സംസ്ഥാന പൊതുമരാമത്ത് വകുപ്പ് എല്ലാ വിധ പിന്തുണയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകുന്നുണ്ട്. എന്നാല് ഇ ടെൻഡർ വഴി കരാർ ലഭിക്കുന്ന ചില കരാറുകാർ പ്രവർത്തി പൂർത്തീകരിക്കുന്നത്തിൽ കാണിക്കുന്ന അനാസ്ഥ ആണ് ഈ രൂപത്തിൽ ജനങ്ങൾ പ്രയാസമനുഭവിക്കുന്ന തരത്തിലേക്ക് സാഹചര്യം മാറാൻ ഇടയാക്കുന്നത്.എംഎൽഎ ഉൾപെടെ ഉള്ള ജനപ്രതിനിധികൾ ഇടപെട്ടിട്ടും കരാറുകാരൻ്റെ അനാസ്ഥ തുടരുന്ന സാഹചര്യം നിലനിൽക്കെ ആണ് ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ PWD ഓഫീസിലേക്ക് സൂചന സമരം എന്ന നിലയിൽ ഒരു ഉപരോധ സമരം സംഘടിപ്പിച്ചത്.തുടർന്ന് നടന്ന ചർച്ചയിൽ രണ്ട് ദിവസത്തിനുള്ളിൽ കരാറുകാരനെയും കൂട്ടി സ്ഥലത്ത് വന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ പ്രവർത്തി ഉടൻ പൂർത്തീകരിക്കും എന്നും ഒരാഴ്ചക്കുള്ളിൽ റോഡിൽ മണ്ണ് നിറച്ച് ജിഎസ്പി ചെയ്ത് വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും വെള്ളന്നൂർ സ്കൂളിന് താഴെയും കാഞ്ഞിരക്കടവ് റോഡ് ജംഗ്ഷനിലും റോഡിൽ കൾവർട് ഉയർത്തി കോൺക്രീറ്റ് സ്ലാബ് ചെയ്ത് നിർമ്മിക്കാമെന്നും ഡ്രെയിനേജ് എക്സ്റ്റൻഷൻ ഉൾപെടെ ഉള്ള ആവശ്യങ്ങൾ എംഎൽഎ യുമായി ബന്ധപ്പെട്ട് ഉടൻ നടപ്പിലാക്കാൻ ഇടപെടാമെന്നും വിരുപ്പിൽ – ഇഷ്ടിക ബസാർ റേഡിലെ അംഗനവാടിക്ക് റാംപ്/സ്റ്റെപ്പ് ക്രമീകരിക്കാമെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉറപ്പ് നൽകി.DYFI കുന്ദമംഗലം ബ്ലോക്ക് ജോയിൻ സെക്രട്ടറി എൻ ലിജീഷ്, ചാത്തമംഗലം മേഖലാ സെക്രട്ടറി അർജുൻ അശോക്, മേഖലാ പ്രസിഡണ്ട് അഭിജിത്ത് ആർ, മേഖലാ വൈസ് പ്രസിഡണ്ട് സുജിത്ത്, മൃദുൽ സി ടി , ജിതിൻ വി എസ്, അഭയ്രാജ്, അനുജിത്ത് സിപി, അവിൻ കെ വി , സാരംഗ് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *