റാന്നി: വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയം. റാന്നി പഴവങ്ങാടി മുക്കാലുമണ്‍ ചക്ക തറയില്‍ വീട്ടില്‍ സക്കറിയ മാത്യു (ബാബു-75), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞു മോള്‍-70 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ കുഞ്ഞുമോള്‍ തൂങ്ങിയ നിലയിലും ഭര്‍ത്താവ് ബാബു കട്ടിലിലുമാണ് മരിച്ചു കിടന്നത്. എറണാകുളത്തുള്ള മകന്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വാര്‍ഡുമെംമ്പറും പൊലീസും നാട്ടുകാരും ചേര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ റാന്നി പോലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. മരണകാരണം വ്യക്തമല്ല. പൊലിസ് അന്വേഷണം തുടങ്ങി. ഏക മകന്‍: ദീപു സക്കറിയ.