ടോളിവുഡിനൊപ്പം മലയാളി പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് പവന്‍ കല്യാണ്‍ നായകനായ അയ്യപ്പനും കോശിയും റീമേക്ക്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭീംലനായക് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ കഥാപാത്രത്തെയാണ് തെലുങ്കില്‍ ഭീംലനായക് എന്ന പേരില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി ഭീംലനായകിന്റെ ക്യാരക്കറ്റര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിലെ പശ്ചാത്തല സംഗീതം അയ്യപ്പനും കോശി ചിത്രത്തിലെ ഗാനങ്ങളുമായി സാമ്യമുണ്ട്. പവന്‍ കല്യാണിന്റെ പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് പുറത്തുവന്നത്. എന്നാല്‍ ടീസറില്‍ കോശിയെ തല്ലാനായി പോകുന്ന അയ്യപ്പന്‍ നായരുടെ റീമേക്ക് രംഗങ്ങളാണ്. ഇതിനോടകം വീഡിയോ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞു.
