കൊച്ചിയില്‍ വീടിന് തീപ്പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയില്‍പാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

പുഷ്പവല്ലിയുടെ രണ്ട് ആണ്‍മക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടില്‍ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തീയില്‍ പൂര്‍ണമായും കത്തിയനിലയിലായിരുന്നു മൃതദേഹം.

വീടിന് തീപിടിച്ചപ്പോള്‍ പുഷ്പവല്ലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലില്‍ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടരുന്നതാണ് കണ്ടതെന്നും അയല്‍വാസി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *