ബോളിവുഡ് ചിത്രത്തില്‍ കങ്കണ റണൗത്ത് ഇതിഹാസ കഥാപാത്രമായ ‘സീതാദേവി’യുടെ വേഷം അവതരിപ്പിക്കും. കെവി വിജയേന്ദ്ര പ്രസാദ് രചിച്ച് അലൗക്കിക് ദേശായി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയില്‍ സീതയായി ആദ്യം നിശ്ചയിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു.ചിത്രത്തില്‍ കങ്കണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ചൊവ്വാഴ്ചയാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. നടിയും സോഷ്യല്‍ മീഡിയ പേജിലൂടെ വിവരം പങ്കുവെച്ചിട്ടുണ്ട്.അലൗകിക് ദേശീയിക്കൊപ്പം ചിത്രത്തിന്റ കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിയുടെ രചയിതാവും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ്. കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം തലൈവിയുടെ രചയിതാവും അദ്ദേഹമായിരുന്നു. സലോലി ശര്‍മയാണ് നിര്‍മ്മാണം.ചിത്രത്തില്‍ സീതയാകാന്‍ ഏറ്റവും അനുയോജ്യം കങ്കണയാണെന്ന് നിര്‍മ്മാതാവ് സലോലി ശര്‍മ്മ പ്രതികരിച്ചു

ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കങ്കണയാണെന്ന് നിര്‍മ്മാതാവ് സലോണി ശര്‍മ്മയും സ്ഥിരീകരിച്ചിരുന്നു. ”ഞങ്ങളുടെ അതുല്യമായ വിഎഫ്എക്‌സ് സൃഷ്ടിയായ ‘ദി ഇന്‍കാര്‍നേഷന്‍ സീത’യില്‍ ഒരു സ്ത്രീ എന്ന നിലയില്‍ കങ്കണ റണൗത്തിനെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല. കങ്കണ, നിര്‍ഭയരും ധൈര്യവതികളുമായ ഇന്ത്യന്‍ സ്ത്രീകളുടെ ആത്മാവിനെയും സത്തയെയും പ്രതീകപ്പെടുത്തുന്നു. എല്ലാ അര്‍ത്ഥത്തിലും തുല്യത ആഘോഷിക്കാന്‍ ഞങ്ങള്‍ മുന്നിട്ടിറങ്ങേണ്ട സമയമാണിത്,”സലോണി ശര്‍മ്മ പറഞ്ഞു.

ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

സിനിമയില്‍ സീതയായി കരീന കപൂര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ കരീന 12 കോടി ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇതിന്റെ പേരില്‍ കരീനക്കെതിരെ വലിയ വിമര്‍ശനമാണുണ്ടായത്. സീതയുടെ വേഷം ചെയ്യാന്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നതിലൂടെ കരീന മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണവുമായായിരുന്നു ട്വിറ്ററിലെ അടക്കം പ്രചരണം.

Leave a Reply

Your email address will not be published. Required fields are marked *