കുന്ദമംഗലം: കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ബിജെപി തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധം നടത്തിയിരുന്നു. നിരാഹരസമരം വരെ പ്രദേശത്ത് ചെയ്തിരുന്നു. എന്നിട്ടും കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ല. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാടം പ്രദേശത്ത് തുടരുകയാണ്. പൊയ്യയില്‍ നിരവധി തവണയാണ് കക്കൂസ് മാലിന്യം തള്ളുന്നത്.
പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയലില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയത്. ജനങ്ങള്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. പ്രദേശത്ത് അംഗനവാടിയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവും സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന സ്ഥലവും കൂടിയാണ്.
പ്രദേശത്ത് കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതിനെതിരെ പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും ഒരു മാറ്റവുമില്ല.