തിരുവനന്തപുരം: ഇടത് സര്‍വീസ് സംഘടനയുടെ മന്ദിരോദ്ഘാടന ചടങ്ങില്‍ വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാട്ട് കേട്ടാണ് മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുവന്നത്. 100 പേര്‍ ചേര്‍ന്നാണ് പാട്ട് പാടിയത്.
സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള പാട്ട് മുഴങ്ങിയത്.
ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയിരിക്കുന്നത്. വിരമിച്ച ശേഷവും നിയമനം കിട്ടിയ വ്യക്തിയാണ് സ്തുതി ഗീതമെഴുതിയ കവി ചിത്രസേനന്‍.