ന്യൂഡല്‍ഹി: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നുമാണ് മുന്‍ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായി സ്മിത ഘാട്ടേക്കെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ സ്മിത സമ്മതിക്കുന്നില്ല. അവരുടെ സ്‌കൂള്‍ ഇടക്കിടെ മാറ്റുന്നു. ഉഭയസമ്മത പ്രകാരം വിവാഹമോചന കേസ് നല്‍കിയിട്ടും ഇതുവരെ ഔദ്യോഗിക വിവാഹമോചനം ലഭിച്ചിട്ടില്ല. ഏറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു -ഭോപാല്‍ പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികളെ കാണാന്‍ തന്നെ അനുവദിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
2009ലായിരുന്നു ഇരുവരുടെയും വിവാഹം. 12 വര്‍ഷത്തിനുശേഷം വേര്‍പിരിയുകയും ചെയ്തു. ആരോപണങ്ങള്‍ തെറ്റാണെന്നാണ് സ്മിതയുടെ അഭിഭാഷകന്‍ പറയുന്നത്.