ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കല്ലുപറമ്പില്‍ സാവിത്രി കുമാരന്‍, ലക്ഷ്മി നാരായണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇരു വീടുകളിലും ആള്‍താമസം ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി.
ഇന്ന് രാവിലെയായിരുന്നു ചിന്നക്കനാലിലെ 301 കോളനിയില്‍ ചക്കകൊമ്പന്‍ വീടുകള്‍ തകര്‍ത്ത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും ലക്ഷ്മി നാരായണന്റെ വീടിന്റെ മുന്‍ വശവുമാണ് തകര്‍ത്തത്. വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.