ആരാധകരെ ആവേശത്തിലാക്കി മാർവലിന്റെ സൂപ്പർ വുമണിന്റെ കഥ പറയുന്ന മിസ് മാർവൽ’ ഡിസ്നി പ്ലസിൽ റിലീസിനൊരുങ്ങുന്നു. മിസ് മാർവലിന്റെ ഒറിജിനൽ സീരീസ് ഒരുങ്ങുന്നത് മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ്. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കൻ പെൺകുട്ടിയായ കമലാ ഖാൻ സൂപ്പർഹീറോയായി മാറുന്നതാണ് കഥ.ജൂണ്‍ എട്ട് മുതൽ സീരീസ് സംപ്രേഷണം ആരംഭിക്കും
ചിത്രത്തിന്റെ ട്രെയ്‌ലർ ആരംഭിക്കുന്നത് അവഞ്ചേഴ്‌സിന്റെ ആരാധികയും ഗെയിമറുമായ കമലാ ഖാനെ പരിചയപ്പെടുത്തിക്കൊണ്ടാണ് . കമല ഖാന്റെ ഹൈസ്‌കൂൾ ജീവിതവും, അമാനുഷിക ശക്തി ലഭിച്ചതിനു ശേഷം താൻ നടത്തുന്ന പോരാട്ടവും രസകരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. നടൻ ഫർഹാൻ അക്തർ സീരീസിന്റെ ഭാഗമാകും എന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ട്രെയ്ലറിൽ താരത്തെ കാണിക്കുന്നില്ല. ഒരു ദിവസം കൊണ്ട് ഒരു കൊടിയിലേക്കടുക്കുകയാണ് ‘മിസ് മാർവൽ’ ട്രെയ്‌ലർ കാഴ്ചക്കാർ.
ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹൻ കപൂർ എന്നിവരാണ് മറ്റ് താരങ്ങൾ. . ആറ് എപ്പിസോഡുകളായാണ് മിസ് മാർവൽ എത്തുന്നത്. ബ്രിട്ടീഷ് സ്റ്റാൻഡ് അപ്പ് കൊമേഡിയനും തിരക്കഥാകൃത്തുമായ ബിഷ കെ അലിയാണ് മിസ് മാർവലിന്റെ സൃഷ്ടാവ്.
