ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.അംബേദ്കർ ദിനത്തിൽ നിയമസഭയിൽ നടന്ന പുഷ്പാർച്ചനയുടെ പത്രത്തിലെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമര്‍ശനം.. സിപിഐ പ്രതിനിധിയായതിനാലാണോ ഒഴിവാക്കിയതെന്ന് ​ഗോപകുമാർ ചോദിച്ചു.ഫേസ്ബുക്ക് പോസ്റ്റിലാണ് സ്പീക്കർ തന്റെ പരിഭവം പറഞ്ഞത്.

പോസ്റ്റിന്റെ പൂർണരൂപം

ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി.
.
.
.
ഇതാണോ സാമൂഹ്യനീതി?
ഇതാണോ സമത്വം ?
ഞാൻ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?

ഡോ. ബി ആർ അംബേദ്കറുടെ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ ചിറ്റയം ഗോപകുമാറിൻ്റെ പേരും ചിത്രവും ഒഴിവാക്കിയിരുന്നു.

ഇതാണ് ഡെപ്യൂട്ടി സ്പീക്കറെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *