‘കെജിഎഫ് ചാപ്റ്റര്‍ 2’ വിജയകരമായി പ്രദര്‍ശനം തുടരുന്ന വേളയിൽ ബോളിവുഡിനെ വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.ചിത്രം ബോളിവുഡിന് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്നും കെജിഎഫ് നേടുന്ന വിജയം താരങ്ങളേക്കാൾ കൂടുതൽ സിനിമയുടെ നിർമ്മാണത്തിനാണ് പണം മുടക്കേണ്ടത് എന്ന പാഠം നൽകുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.താരങ്ങള്‍ക്ക് വേണ്ടിയല്ല സിനിമയുടെ നിര്‍മാണത്തിന് വേണ്ടിയാണ് പണം മുടക്കേണ്ടതെന്ന സന്ദേശമാണ് ചിത്രം നില്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”കെജിഎഫിന്റെ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മാണത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച നിലവാരമുള്ളതും വിജയകരവുമായ സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്.
റോക്കി ഭായ് മെഷീന്‍ ഗണ്ണുമായെത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന വരുമാനത്തിന് മേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്.

സിനിമയുടെ അന്തിമ വരുമാനം ബോളിവുഡിന് നേരെ സാന്‍ഡല്‍വുഡ് അണു ബോംബ് ഇടുന്നത് പോലെയായിരിക്കും’, പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്”- രാം ഗോപാല്‍ വര്‍മ കുറിച്ചു.

ഹിന്ദി സിനിമ മാത്രമല്ല കെജിഎഫ് ഇറങ്ങുന്നത് വരെ തെലുങ്ക് സിനിമയും കന്നട സിനിമയെ ഗൗരവത്തോടെ കണ്ടിരുന്നില്ലെന്നും രാം ഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *