കർണാടക മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധി ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ.പാർട്ടി അമ്മയാണെന്നാണ് ഡി കെ ശിവകുമാർ പറഞ്ഞത്. അങ്ങനെ ഉള്ളവർ എങ്ങനെ വെല്ലുവിളി ഉയർത്തുമെന്ന് എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്താൻ കാലതാമസം നേരിടുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേ സമയം, സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുമെന്ന് ഏകദേശം ഉറപ്പായിട്ടും ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടരുകയാണ്. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ നടക്കുക.
പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് എഎന്‍എയോട് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *