ന്യൂഡല്‍ഹി: ഷികോഹ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വാധ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഭൂമി ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറേക്ടറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണം തടയല്‍ നിയമം പ്രകാരമുള്ള (പി എം എല്‍ എ) കേസിലാണ് ജാമ്യം. കേസില്‍ വാധ്ര ഇന്ന് രാവിലെ കോടതിയില്‍ ഹാജരായിരുന്നു. 50.000 രൂപയ്ക്കും തത്തുല്യമായ ആള്‍ജാമ്യത്തിലുമാണ് വാധ്രയെ വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *