താര സംഘടന അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചുവെന്ന് നടൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സന്തോഷ വാർത്ത…A.M.M.Aയുടെ 15/6/2022 ലെ എക്സിക്യൂട്ടീവ് കമ്മറ്റി എന്റെ രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു…A.M.M.A ക്ക് നന്ദി ഹരീഷ് പേരടി കുറിച്ചു

ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ നടപടികൾക്ക് പിന്നാലെയാണ് അമ്മയിൽ നിന്നും രാജിവയ്ക്കുകയാണെന്ന് ഹരീഷ് പേരടി അറിയിച്ചത്. “A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്‍റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം” എന്നാണ് രാജി അറിയിച്ചു കൊണ്ട് ഹരീഷ്പേരടി കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *